കിടിലൻ ഷക്ഷൗക്ക ബ്രഞ്ച് തയ്യാറാക്കിയാലോ ?

google news
77

ബ്രഡിനൊപ്പം കഴിക്കാന്‍ മുട്ട കൊണ്ടുള്ള വ്യത്യസ്തമായ കറി തയ്യാറാക്കി നോക്കിയാലോ...

ചേരുവകള്‍

    വെര്‍ജിന്‍ ഒലിവ് ഓയില്‍- രണ്ട് ടേബിള്‍ സ്പൂണ്‍
    സവാള- ഒന്ന്
    ചുവന്ന മുളക്- ഒന്ന്
    വെളുത്തുള്ളി- മൂന്ന് അല്ലി
    ജീരകം- ഒരു ടീസ്പൂണ്‍
    മുളകുപൊടി- ഒരു ടീസ്പൂണ്‍
    കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍
    തക്കാളി - ഒന്ന് (തൊലി കളഞ്ഞത്)
    മുട്ട- ആറെണ്ണം
    ഉപ്പ്, കുരുമുളക്- ആവശ്യത്തിന്
    മല്ലിയില, ബ്രഡ് എന്നിവ

തയ്യാറാക്കേണ്ട വിധം

വെളുത്തുള്ളി, ഉള്ളി, കുരുമുളക് എന്നിവ ഒലിവ് ഓയിലില്‍ 10 മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് ജീരകം, കുരുമുളക്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ക്കുക. നല്ല മണം വരുന്നതുവരെ വഴറ്റണം. ഇതിലേക്ക് തൊലികളഞ്ഞ തക്കാളി പേസ്റ്റാക്കിയത് ചേര്‍ത്തിളക്കി വേവിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇവ വെന്തശേഷം ഇതിലേക്ക് മുട്ട ചേര്‍ത്ത് വേവിക്കുക. അരിഞ്ഞ മല്ലിയിലയും ചേര്‍ത്ത് ബ്രഡിനൊപ്പം വിളമ്പാം.

Tags