സേമിയ കൊണ്ട് ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ ?

google news
ball

വേണ്ട ചേരുവകൾ...

1. സേമിയ                      ഒന്നര കപ്പ്
 2. ഉരുളക്കിഴങ്ങ്          1 എണ്ണം
 3. സവാള                      1 ( ചെറുത് )
 4.പച്ചമുളക്                    2 എണ്ണം
 5. മല്ലിയില അരിഞ്ഞത്   കാൽ കപ്പ്
 6. കായപ്പൊടി               കാൽ ടീ സ്പൂൺ
 7. കടലമാവ്                   കാൽ കപ്പ്
 8. ഉപ്പ്                                ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

 സേമിയ വേവിച്ച് വെള്ളം ഊറ്റിയെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. അതിനു ശേഷം ചേരുവകളെല്ലാം കൂടി ഒന്നിച്ചാക്കി കുഴച്ചെടുക്കുക.
മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക.

Tags