സേമിയ കൊണ്ട് അടിപൊളി അട തയ്യാറാക്കാം; കുട്ടികൾ ഇത് ചോദിച്ചു വാങ്ങി കഴിക്കും..

semiya ada
semiya ada

ചേരുവകള്‍

 
സേമിയ- ഒരു കപ്പ് 
തിളപ്പിച്ച പാല്‍ - മൂന്ന് കപ്പ് 
പഞ്ചസാര - മുക്കാല്‍ കപ്പ് 
തേങ്ങ ചിരകിയത് - ഒരു കപ്പ് 
ഏലയ്ക്കപ്പൊടി - ആവശ്യത്തിന് 
നെയ്യ് - രണ്ട് ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 

അടി കട്ടിയുള്ള പാത്രത്തില്‍ പായസത്തിന് വറുക്കുന്നത് പോലെ നെയ്യ് ചൂടാക്കി സേമിയ വറുത്തെടുക്കുക. അതിലേയ്ത്ത് തിളപ്പിച്ച് പാല്‍ ഒഴിച്ച് സേമിയ വേവിക്കുക. പാലില്‍ സേമിയ വെന്ത് കുറുകി വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കിവെക്കുക. 

ചൂടാറിയ ശേഷം കുറച്ച് നെയ്യും തേങ്ങയും ചേര്‍ത്ത് സേമിയ കുഴച്ച് ഉരുളകളാക്കുക. ശേഷം വാഴയിലകഷ്ണങ്ങളില്‍ അല്‍പ്പം നെയ്യ് പുരട്ടി അതില്‍ ഓരോ ഉരുളയും പരത്തിയെടുക്കുക. ഒരു തവ അടുപ്പില്‍ വെച്ച് ചൂടാക്കി അതില്‍ ഓരോ അടയും വെച്ച് തിരിച്ചും മറിച്ചം ഇട്ട് മൂപ്പിച്ചെടുക്കുക. 

Tags