ഓണത്തിന് പൂക്കളം മാത്രമല്ല, പൂക്കൾകൊണ്ട് പായസവും തയ്യാറാക്കിയാലോ..

saptha pushpa payasam
saptha pushpa payasam

ഓണസദ്യയ്ക്ക് ഇത്തവണ പുതുമ വല്ലതും കൊണ്ടുവരണമെന്ന് ആലോചിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ പായസം പരീക്ഷിക്കാം..പൂക്കളം തീർക്കാൻ കൊണ്ടുവന്ന പൂക്കളിൽ നിന്ന് തന്നെ ഈ പായസം ഉണ്ടാക്കാം. ഇതാണ് സപ്തപുഷ്പ പായസം. ചെന്താമര, പനീര്‍റോസ്, നീല ശംഖുപുഷ്പം, തുമ്പ, അശോകചെത്തി, മുല്ല, ചെമ്പരത്തി എന്നിവയാണ് ഈ പായസത്തിന്റെ പ്രധാന ചേരുവകള്‍.

തയ്യാറാക്കുന്ന രീതിയിതാ..

ആദ്യം  ഞവര അരി നന്നായി കഴുകി, വൃത്തിയാക്കി അരക്കപ്പ് പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ ഏഴു വിസില്‍ കേള്‍ക്കുന്ന വരെ വേവിക്കുക. ശേഷം ഇത് ഒരു ഉരുളിയിലേക്ക് ഒഴിച്ച് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക. പായസം നന്നായി കുറുകി വരുമ്പോള്‍ തീയണക്കുക.

ശേഷം പിച്ചിക്കീറി വച്ചിരിക്കുന്ന ചെന്താമര, പനീര്‍റോസ്, നീല ശംഖുപുഷ്പം, തുമ്പ, അശോകചെത്തി, മുല്ല, ചെമ്പരത്തി എന്നീ പുഷ്പങ്ങള്‍ ചേര്‍ത്ത് പത്ത് മിനിറ്റു മൂടി വയ്‌ക്കുക. പിന്നീട് കശുവണ്ടിയും എള്ളും നെയ്യില്‍ വറുത്തു ചേര്‍ത്തുക. സ്വാദിഷ്ടമായ സപ്തപുഷ്പ പായസം തയ്യാറായി. (പൂക്കള്‍ പായസത്തിനായി എടുക്കുമ്പോള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി, പൂമ്പൊടി നീക്കിയ ശേഷം ഉപയോഗിക്കണം. കൂടാതെ പൂക്കള്‍ മുറിക്കുവാനായി കത്തി ഉപയോഗിക്കരുത്. കൈ കൊണ്ടു പിച്ചിക്കീറിയിടാന്‍ ശ്രദ്ധിക്കണം.)

കടപ്പാട്: മിലു ജോര്‍ജ് 

Tags