സാമ്പാർ ഇങ്ങനെ തയ്യാറാക്കിയാൽ രുചി കൂടും

sambar
sambar

ചേരുവകള്‍

ഉള്ളി – ഒരു പിടി ( തൊലികളഞ്ഞ് കഴുകി വൃത്തിയാക്കിയത്- കഷ്ണങ്ങള്‍ ആക്കേണ്ട)

തേങ്ങ – കാല്‍ മുറി ചിരകിയത്

സാമ്പാര്‍ പരിപ്പ്- കാല്‍ കപ്പ്

തക്കാളി – 1

എണ്ണ- ടേബിള്‍ സ്പൂണ്‍

വാളന്‍പുളി (പിഴുപുളി) – ഒരു നെല്ലിക്കാ വലുപ്പത്തില്‍ ( കാല്‍കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്)

പച്ചമുളക്- 2

കറിവേപ്പില- 2 തണ്ട്

സാമ്പാര്‍ പൊടി – 2 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍

കായം- കാല്‍ ടി സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മല്ലിയില- രണ്ട് തണ്ട്

sambar

തയ്യാറാക്കുന്ന വിധം

കുതിര്‍ത്തുവച്ച സാമ്പാര്‍ പരിപ്പ് കാല്‍ ടി സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ച് മാറ്റി വയ്ക്കുക.തേങ്ങ ചിരകിയത് ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക.അതിലേക്കു സാമ്പാര്‍ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കാം.ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

പാനില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയിട്ട് വഴറ്റുക.തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേര്‍ക്കാം.അതിന് ശേഷം കുതിര്‍ത്തു വച്ച പുളി അരിച്ച വെള്ളം ചേര്‍ക്കുക.ഇത് തിള വരുമ്പോള്‍ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.

കാല്‍ ടിസ്പൂണ്‍ കായപ്പൊടി വിതറി ഇളക്കാം.വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുകു പൊട്ടിച്ച് താളിക്കുക.ഒടുവില്‍ മല്ലിയില ചെറുതായി അരിഞ്ഞിടാം. ഉള്ളി സാമ്പാര്‍ തയ്യാര്‍.

Tags