എളുപ്പം തയ്യാറാക്കാം ഒരു വെറൈറ്റി സാലഡ്

salad
salad

 

ചേരുവകള്‍

സ്പ്രിങ് ഒണിയന്റെ പച്ചയും വെള്ളയും ഭാഗം നീളത്തില്‍ കനംകുറച്ചരിഞ്ഞത് – ഒരു കപ്പ്
കാബേജ് നീളത്തില്‍ അരിഞ്ഞത് – രണ്ടു കപ്പ്
ബദാം കനം കുറച്ചു നീളത്തില്‍ അരിഞ്ഞു വറുത്തത് – രണ്ടു ചെറിയ സ്പൂണ്‍
എള്ളു വറുത്തത് – രണ്ടു ചെറിയ സ്പൂണ്‍

ഡ്രസിങ്ങിന്

എണ്ണ – അഞ്ചു വലിയ സ്പൂണ്‍
വൈറ്റ് വിനിഗര്‍ – മൂന്നു -നാലു വലിയ സ്പൂണ്‍
പഞ്ചസാര – മൂന്നു വലിയ സ്പൂണ്‍
സോയാസോസ് – രണ്ടു-മൂന്നു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കാബേജും സ്പ്രിങ് ഒണിയന്‍ അരിഞ്ഞതും ഒരി ബൗളിലാക്കി യോജിപ്പിക്കുക.
ഇതില്‍ ബദാമും എള്ളും പകുതി വീതം ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
ഇതില്‍ ഒരു വലിയ സ്പൂണ്‍ ഡ്രസ്സിങ് ചേര്‍ത്തു കുടഞ്ഞു യോജിപ്പിച്ച ശേഷം ബാക്കിയുള്ള ബദാമും എള്ളും ചേര്‍ത്തു യോജിപ്പിച്ചു വിളമ്പാം.

ഡ്രസ്സിങ് തയാറാക്കാന്‍, എണ്ണ ചൂടാക്കിയ ശേഷം വിനാഗിരിയും പഞ്ചസാരയും ചേര്‍ത്തി
ളക്കണം. പഞ്ചസാര മുഴുവന്‍ അലിഞ്ഞ ശേഷം വാങ്ങി വയ്ക്കുക. ചൂടാറുമ്പോള്‍ സോയാസോസ് ചേര്‍ത്തു യോജിപ്പിച്ചു വയ്ക്കുക. ഇതു ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം. വളരെ കുറച്ചു ഡ്രസ്സിങ് ഉപയോഗിച്ചാല്‍ മതിയാകും.

പാര്‍ട്ടികളിലും മറ്റും ഈ സാലഡ് വിളമ്പുമ്പോള്‍ ഒരു പായ്ക്കറ്റ് മാഗി നൂഡില്‍സിന്റെ പകുതി, എള്ളും ബദാമും ചേര്‍ത്ത് അല്‍പം വെണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ റോസ്റ്റ് ചെയ്തതും ചേര്‍ക്കാം.

Tags