കിടിലൻ രുചിയിൽ ചെമ്പരത്തി സ്‌ക്വാഷ്

squash
squash

വേണ്ട ചേരുവകൾ

    ചെമ്പരത്തി                     12 എണ്ണം
    പഞ്ചസാര                       1/2 കപ്പ്‌ 
    നാരങ്ങാനീര്                  3 ടേബിൾസ്പൂൺ 
    വെള്ളം                             1/2 ലിറ്റർ 

തയ്യാറാകുന്ന വിധം

ചെമ്പരത്തിപ്പൂവിന്റെ ഇതൾ അടർത്തിയെടുത്ത് നന്നായി കഴുകി എടുക്കുക. വെള്ളം അടുപ്പിൽ വച്ചു ചെമ്പരത്തി ഇതളിട്ടു നന്നായി തിളപ്പിച്ച്‌ പൂവിന്റെ കളർ മുഴുവൻ വെള്ളത്തിൽ കലർന്നു വരുമ്പോൾ അരിച്ചെടുത്തു പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ചു വെക്കുക. തണുത്തതിന് ശേഷം നാരങ്ങാനീരും ഐസും ചേർത്ത് ഉപയോഗികാം. രക്തം ശുദ്ധീകരിക്കാനും നിറം വയ്ക്കാനും വളരെ നല്ലതാണ്.

Tags