ലഞ്ചിന് തയ്യാറാക്കാം അടിപൊളി 'സാഫ്രൺ കാഷ്യു റൈസ്'
Updated: Aug 31, 2024, 22:16 IST
ആവശ്യമായവ
1. ബസ്മതി അരി - ഒരു കപ്പ്
2. ഉപ്പ്-പാകത്തിന് നാരങ്ങാനീര്-ഒരു നാരങ്ങയുടേത്
3. നെയ്യ്-രണ്ടു വലിയ സ്‌പൂൺ
4. കശുവണ്ടിപ്പരിപ്പു നുറുക്ക് -കാൽ കപ്പ്
5. കുങ്കുമപ്പൂവ്-അര ചെറിയ സ്‌പൂൺ പാൽ -കാൽ കപ്പ്
തയ്യാറാക്കുന്നവിധം
അരി കഴുകി വാരി തിളയ്ക്കുന്ന വെള്ളത്തിലിട്ടു മുക്കാൽ വേവിൽ വേവിച്ചൂറ്റണം. ഇതിലേക്ക് ഉപ്പും നാരങ്ങാനീരും ചേർത്തിളക്കി വയ്ക്കുക. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചിരുന്നാൽ ചോറ് ഒന്നൊന്നിൽ തൊടാതെ കിട്ടും. ഉപയോഗിക്കുന്ന സമയത്തു ചോറു പുറത്തെടുത്ത് ഒരു വലിയ സ്‌പൂൺ നെയ്യ് ചേർത്തിളക്കി വയ്ക്കുക.
ബാക്കി നെയ്യിൽ കശുവണ്ടിപ്പരിപ്പു വറുത്തു കോരി വയ്ക്കണം. കുങ്കുമപ്പൂവു പാലിൽ കലക്കി വയ്ക്കണം. ഇത് ചോറിനു മുകളിൽ തളിച്ച് ഇളക്കി കൊടുക്കുക. ശേഷം വറുത്തുവച്ച അണ്ടിപ്പരിപ്പും ചേർക്കാം.