റസ്റ്റോറന്റ് സ്റ്റൈലിൽ ഫുൽക തയ്യാറാക്കാം

sdg


റസ്റ്റോറന്റ് സ്റ്റൈലിൽ ഫുൽക പെർഫെക്റ്റ് ആയി തയ്യാറാക്കാം

ഒരു ബൗളിലേക്ക് 250 ഗ്രാം ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക, ആവശ്യത്തിനു ഉപ്പും, ഒരു പിഞ്ച് പഞ്ചസാരയും, അല്പം ഓയിലും, 125 മില്ലി വെള്ളവും ഒഴിക്കാം, ശേഷം നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കാം, 20 മിനിറ്റോളം മാറ്റിവയ്ക്കണം. ശേഷം മാവെടുത്തു നീളത്തിൽ റോൾ ചെയ്യുക, ശേഷം ഒരേ വലിപ്പത്തിലുള്ള ചെറിയ ബോളുകൾ ആക്കി മുറിച്ചുമാറ്റാം, ശേഷം പൊടിയിട്ട് ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തിയെടുക്കാം.

 ഒരു പാൻ അടുപ്പിൽ വച്ച് ഹൈ ഫ്ലെയിമിൽ ചൂടാക്കി എടുക്കണം, ഇതിലേക്ക് പരത്തിയ ചപ്പാത്തി ചേർത്തുകൊടുത്ത് രണ്ടുവശവും ഒന്ന് ചൂടാക്കി എടുക്കുക, ബബിൾസ് വന്നു തുടങ്ങുമ്പോൾ ഗ്രില്ലിലേക്ക് മാറ്റി സ്റ്റോവ് ന് മുകളിലേക്ക് കാണിക്കുക, നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കാം, കുഴഞ്ഞു പോകാതെ സൂക്ഷിക്കണം, രണ്ടുവശവും നന്നായി ചുട്ടെടുത്താൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം.

Tags