റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കാം

google news
Red velvet cake

മുട്ട, പാല്, ബട്ടർ ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ റെഡ് വെൽവെറ്റ് കേക്ക്.

ആദ്യം ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ചു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം റൂം ടെമ്പറേച്ചറിൽ ഉള്ള ഒരു കപ്പ് വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കാം.

 ശേഷം അര കപ്പ് വെജിറ്റബിൾ ഓയിലും ഒരു ടീസ്പൂൺ വാനില എസൻസും ചേർത്ത് എല്ലാം മുടി നല്ലതുപോലെ യോജിപ്പിക്കുക, ശേഷം റെഡ് ഫുഡ് കളർ ചേർക്കാം, വീണ്ടും മിക്സ് ചെയ്ത് എടുത്തു കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കാം നല്ലതുപോലെ ടാപ്പ് ചെയ്തു ബേക്ക് ചെയ്തെടുത്താൽ റെഡ് വെൽവെറ്റ് കേക്ക് റെഡി.

Tags