ബ്രൊക്കോളി സൂപ്പ് തയ്യാറാക്കിയാലോ ?
വേണ്ട ചേരുവകൾ...
ബ്രൊക്കോളി 1 എണ്ണം (ചെറുത്)
ഉള്ളി 2 എണ്ണം
ഉരുളക്കിഴങ്ങ് 1 എണ്ണം
വെളുത്തുള്ളി 2 അല്ലി
പനിക്കൂർക്ക 1 ടീസ്പൂൺ
പാൽ അരക്കപ്പ്
ചീസ് 1/2 കപ്പ്
വെണ്ണ അരസ്പൂൺ
കുരുമുളക് അരസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം ചെറിയ കഷ്ണങ്ങളാക്കിയ ബ്രൊക്കോളി അൽപം വെള്ളം ചേർത്ത് വേവിക്കുക. ശേഷം അതിലേക്ക് വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് 10 മിനുട്ട് നേരം വേവിക്കുക. ശേഷം തണുപ്പിക്കാൻ വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത്, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി തീ അണച്ച ശേഷം തണുക്കാൻ വയ്ക്കുക. ശേഷം ഇതും വേവിച്ച ബ്രോക്കോളി ഒരു ജാറിൽ നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കിയ ശേഷം അരച്ചെടുത്ത ബ്രൊക്കോളി ഒരു മിനുട്ട് നേരം തിളപ്പിക്കുക. ഇതിലേയ്ക്ക് അൽപം പാൽ, ചീസ് എന്നിവയും ചേർത്ത് കുറുകി വരുന്നത് ചൂടാക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ചൂടോടെ സൂപ്പ് വിളമ്പാം.