ഊണ് കേമമാക്കാൻ ഇതാ ഒരു വിഭവം
ചേരുവകള്‍
തക്കാളി – 2 എണ്ണം ( പഴുത്തത് )
വാളന്‍ പുളി – ഒരു നാരങ്ങാ വലുപ്പത്തില്‍ ഉള്ളത് 1/2 ഗ്ലാസ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുത്തത്
വെള്ളം – 2 കപ്പ്
കുരുമുളകു പൊടി – 1 ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കായം – 1/2 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – 4 തണ്ട്
വറ്റല്‍ മുളക് – 3 എണ്ണം
വെളിച്ചെണ്ണ / ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉലുവ – ചെറിയ നുള്ള്
ഉപ്പ് – പാകത്തിന്
പാചക രീതി
തക്കാളി മിക്സിയില്‍ ചെറുതായി ഒന്ന് ചതച്ചെടുത്ത ശേഷം പുളി നല്ല ചൂടുവെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞെടുക്കാം. ഒരു കട്ടിയുള്ള പാത്രത്തില്‍ തക്കാളിയും പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക . നന്നായി തിളപ്പിക്കാം.
തിളച്ച ശേഷം കുരുമുളകുപൊടി, ജീരകപ്പൊടി, കായം, മഞ്ഞള്‍പ്പൊടി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കാം.
ഇതിലേക്കു കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, പച്ചമുളക് എല്ലാം വറുത്തു ചേര്‍ക്കാം.