ഇറാനി ചിക്കന്‍ റെസിപ്പി ഇതാ
Sep 25, 2024, 14:25 IST
1.ചിക്കന്‍ അരക്കിലോ
2.കുരുമുളക് ഒരു വലിയ സ്പൂണ്‍
ഏലയ്ക്ക 67
വെളുത്തുള്ളി 1015 അല്ലി
ഇഞ്ചി ഒരു കഷണം
പച്ചമുളക് രണ്ട്
3.മുളകുപൊടി ഒരു വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
മുട്ട വെള്ള ഒരു മുട്ടയുടേത്
4.എണ്ണ മൂന്നു വലിയ സ്പൂണ്‍
5.മല്ലിയില, പൊടിയായി അരിഞ്ഞത് അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
-ചിക്കന്‍ വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക
-രണ്ടാമത്തെ ചേരുവ അരച്ചതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
-പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു വറുത്തു കോരുക.
-മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം