റംബൂട്ടാൻ ഇങ്ങനെയും കഴിക്കാം
ചേരുവകൾ
ഇളനീർ- 1 കപ്പ്
റമ്പൂട്ടാൻ- 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ- 1 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ- 1 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
ശർക്കര- 1 കിലോ
തേൻ- 1 ടീസ്പൂൺ
പഞ്ചസാര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റമ്പൂട്ടാൻ തോടും കുരുവും കളഞ്ഞ് അരിഞ്ഞെടുക്കുക.
ഇളനീരിൻ്റെ ഉള്ളിലെ മാംസള ഭാഗം മാത്രം എടുത്ത് അരയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 1 കിലോ ശർക്കര ചേർത്ത് അലിയിച്ചെടുക്കുക. അത് അരിച്ച് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക.
അടുപ്പിൽ വെച്ച് തിളപ്പിക്കുക.
ഒപ്പം രണ്ട് ടീസ്പൂൺ നെയ്യ് ഇതിലേയ്ക്കു ചേർക്കുക. നന്നായി ഇളക്കുക.
ശർക്കര ലായനി തിളച്ചു വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ഒഴിക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന റമ്പൂട്ടാൻ അതിലേയ്ക്കു ചേർക്കുക.
തുടർന്ന് അരച്ചെടുത്ത ഇളനീരും ചേർക്കുക. ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
അതിലേയ്ക്ക് തേങ്ങയുടെ ഒന്നം പാലും, ഒരു ടീസ്പൂൺ തേനും ചേർത്തിളക്കുക. റമ്പൂട്ടാൻ പായസം തയ്യാറായിരിക്കുന്നു.