കചോരികളിലെ രാജാവെന്നറിയപ്പെടുന്ന രാജ് കചോരി തയ്യാറാക്കാം ഇങ്ങനെ


ചേരുവകൾ:
ഉരുളക്കിഴങ് ചെറിയ കഷ്ണങ്ങളായി പുഴുങ്ങിയത്-1 ടേബിൾ സ്പൂൺ
പരിപ്പ് -1 ടേബിൾ സ്പൂൺ
സേവാ -1 ടേബിൾ സ്പൂൺ
വെള്ളക്കടല പുഴുങ്ങിയത് -1 ടേബിൾ സ്പൂൺ
പൊതീന ചട്ണി-2 ടേബിൾ സ്പൂൺ
പുളി ചട്ണി -2 ടേബിൾ സ്പൂൺ
കടലപ്പൊടി -1/4 കപ്പ്
റവ-3/4 കപ്പ്
ചൂടുള്ള വെള്ളം
ഉപ്പ് - ആവശ്യത്തിന്
പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂൺ
ചാറ്റ് മസാല-1/2 ടീസ്പൂൺ
എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം കച്ചോരി ഉണ്ടാക്കുന്നതിനായി അര കപ്പ് റവ പൊടിച്ചതിലേക്ക് കാൽ കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം. വേറൊരു പാത്രത്തിലേക്ക് കാൽ കപ്പ് കടലപ്പൊടിയും ഒന്നര ടേബിൾ സ്പൂൺ റവ പൊടിച്ചതും ഒരു നുള്ള് ബേക്കിങ് സോഡയും രണ്ടര ടേബിൾ സ്പൂൺ ചൂടുവെള്ളവും അര ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്തു ചെറിയ ബോൾസ് ആക്കി നനഞ്ഞ തുണി കൊണ്ട് കുറച്ചു നേരം മൂടി വെക്കുക.

നേരത്തെ കുഴച്ചു വെച്ച റവയുടെ മാവ് എടുത്തു റോൾ ആക്കി അതിന്റെ ഉള്ളിൽ കടലപ്പൊടിയുടെയും റവയുടെയും മിശ്രിതമായ മാവ് എടുത്ത് ഉള്ളിൽ സ്റ്റഫ് ചെയ്തു വീണ്ടും റോളുകൾ ആക്കി നനഞ്ഞ തുണി കൊണ്ട് കുറച്ചു നേരം മൂടി വെക്കണം. ഇത് പൂരിക്ക് പരത്തുന്ന പോലെ പരത്തി നല്ല ചൂടുള്ള എണ്ണയിൽ പൊരിച്ചെടുത്താൽ കച്ചോരി റെഡി. ഒരു മണിക്കൂർ മാറ്റി വെച്ചതിനു ശേഷമേ സ്റ്റഫ് ചെയ്യാൻ പാടുള്ളു.
മുകൾ ഭാഗം പൊട്ടിച്ചെടുത്തു പുഴുങ്ങിയ ഉരുളക്കിഴങ്ങും വെള്ളക്കടലയും പരിപ്പും ചാറ്റ് മസാലയും പച്ചമുളകും സേവയും ചേർത്ത് മുകളിലായി കുറച്ചു പഞ്ചസാര ചേർത്ത് ഇളക്കിയ തൈരും അതിനു മുകളിലായി പുളി ചട്നിയും പൊതീന ചട്നിയും വീണ്ടും തൈരും അതിനു മുളകിലായി പുളി ചട്നി, പൊതീന ചട്നി, അനാർ എന്നിവ കൊണ്ട് അലങ്കരിച്ചു കൊടുത്താൽ രാജ്കചോരി റെഡി.