മഴക്കാലമല്ലേ ,പ്രതിരോധശേഷി വർധിപ്പിക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

tea
tea

തുളസി ചായ

തുളസിക്ക് ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി, രോഗപ്രതിരോധ ശേഷി എന്നിവയുണ്ട്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 5-10 മിനിറ്റ് ചൂടുവെള്ളത്തിൽ തുളസി ഇലകൾ ബ്രൂവ് ചെയ്യുക. ദിവസവും 1-2 കപ്പ് കുടിക്കുക.


 ഇഞ്ചി ചായ
ഇഞ്ചിയിൽ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ദിവസവും 1-2 കപ്പ് കുടിക്കുക.

tea

 മഞ്ഞൾ ചേർത്ത പാൽ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആൻ്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധയെ ചെറുക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് പാൽ ചൂടാക്കി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കലർത്തുക. ഒരു നുള്ള് കുരുമുളകും മധുരത്തിന് അൽപം തേനും ചേർക്കുക. ഉറങ്ങുന്നതിന് മുമ്പ് കുടിക്കുക.


 നെല്ലിക്ക ജ്യൂസ്

നെല്ലിക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ളതുമാണ്. 1-2 ടേബിൾസ്പൂൺ നെല്ലിക്ക നീര് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തുക. ദിവസത്തിൽ ഒരിക്കൽ ഇത് കുടിക്കുക.

Tags