എളുപ്പം തയ്യാറാക്കാം റാഗിയപ്പം..

ragi appam

വേണ്ട ചേരുവകൾ

റാഗി പൊടി - 350 ഗ്രാം
ചെറുപഴം - 10-15 എണ്ണം
ഏലയ്ക്ക- 4 എണ്ണം
തേങ്ങ ചിരകിയത് - അര മുറി
ശർക്കര - 300 ഗ്രാം
വെള്ളം - അര കപ്പ് + അരകപ്പ്
നെയ്യ് - ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ബൗളിലേക്ക് ചെറുപഴം തൊലി കളഞ്ഞ് ഇട്ടുകൊടുക്കാം. ശേഷം ഏലയ്ക്കയും തേങ്ങ ചിരകിയതും ശർക്കരപാനിയും(300ഗ്രാം ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തത്) ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കിയ ശേഷം റാഗിപൊടിയും ആവശ്യത്തിന് വെള്ളവും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കിയോജിപ്പിച്ച്‌  ഇരുപത് മിനിറ്റ്‌ മൂടിമാറ്റിവയ്ക്കാം. ശേഷം ഒന്നുകൂടി ഇളക്കി എണ്ണ തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം. രണ്ട് മൂന്ന് തവി ഒഴിച്ച ശേഷം ഒന്നു പരത്തി കൊടുക്കാം. ഇത് പതിനഞ്ച് മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. ചൂടാറിയതിനുശേഷം മുറിച്ച് കഴിക്കാം. 

Tags