തയ്യാറാക്കാം പഞ്ചാബി പനീർ ....

punjabi
1. പനീർ   1/2 kg

2. തേങ്ങ ചുരണ്ടിയത്  1/3 cup
    കശുവണ്ടി    10

3. വെളുത്തുള്ളി   4 അല്ലി
    ഇഞ്ചി    ഒരു കഷണം
    സവാള -  ഒന്നിന്റെ  പകുതി
    മല്ലി     1 1/2 tbsp
    നല്ല  ജീരകം     1 tsp
    കാശ്മീരി  മുളകുപൊടി  2 tsp

4. നെയ്യ്      3 tbsp

5. പഞ്ചസാര   1 1/2 tsp                        

6. സവാള നീളത്തിൽ മുറിച്ചത്  -ഒരു സവാളയുടെ പകുതി

7. മഞ്ഞൾപൊടി   1/4 tsp

8. തക്കാളി അരിഞ്ഞത്   2, ഇടത്തരം

9. വെള്ളം   1 1/2 cup
    ഉപ്പ്     പാകത്തിന്

10. ഗരംമസാലപ്പൊടി   1/2 tsp

 പാകം ചെയ്യുന്ന വിധം

 * പനീർ ചെറിയ കഷണങ്ങളാക്കി വയ്ക്കുക.1 ഇഞ്ച് വലുപ്പം

 * തേങ്ങയും കശുവണ്ടിയും കൂടി അരച്ച് വെക്കുക

* മൂന്നാമത്തെ ചേരുവ അരച്ച് വെക്കണം

 * നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റുക

 * മഞ്ഞൾപൊടിയും അരച്ചുവെച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവയും ചേർത്ത് നന്നായി വഴറ്റുക

 * ഇതിൽ തക്കാളി ചേർത്ത് നന്നായി വഴറ്റുക

 * എണ്ണ തെളിയുമ്പോൾ പനീറും തേങ്ങാ കശുവണ്ടി മിശ്രിതം അരച്ചതും ചേർത്ത് വീണ്ടും എണ്ണ തെളിയും വരെ വഴറ്റുക

*  ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക

* ഗരംമസാലപ്പൊടി ചേർത്തിളക്കി വാങ്ങി വിളമ്പാം

 പൊറോട്ട, ചപ്പാത്തി, ബട്ടൂര,നാൻ എന്നിവയ്ക്ക് കൂടെ കഴിക്കാൻ സൂപ്പർ ആണ്.

തയ്യാറാക്കിയത് : Femy Abdul Salam

Tags