തനി പഞ്ചാബി മട്ടൻ കറി ഇതാ

Punjabi Mutton Curry

ആവശ്യമുള്ളവ
1.മട്ടൺ – അരക്കിലോ, കഷണങ്ങളാക്കിയത്
2.നെയ്യ് – നാലു വലിയ സ്പൂൺ
3.പച്ച ഏലയ്ക്ക – അഞ്ച്
ഗ്രാമ്പൂ – നാല്
കുരുമുളക് – എട്ട് മണി
കറുവാപ്പട്ട – ഒരു കഷണം
4.സവാള – നാല്, അരിഞ്ഞത്
5.ഉപ്പ് – പാകത്തിന്
6.ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
8.തക്കാളി – മൂന്ന്, ഉടച്ചത്
9.കട്ടത്തൈര് – രണ്ടു കപ്പ്
10.വെള്ളം – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙മട്ടൺ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙പാനിൽ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.
∙ഇതിലേക്കു സവാളയും ഉപ്പും ചേർത്തു വഴറ്റുക. സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു വഴറ്റണം.
∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ഇതിൽ തക്കാളി ഉടച്ചതും ചേർത്തു നന്നായി ഇളക്കുക. തക്കാളി വെന്ത് എണ്ണ തെളിയുമ്പോൾ മട്ടൺ കഷണങ്ങൾ ചേർക്കാം.
∙ഇതിലേക്കു തൈരി ചേർത്തിളക്കി നാലഞ്ചു മിനിറ്റ് വേവിച്ച ശേഷം വെള്ളം ചേർത്ത് 25 മിനിറ്റ് വേവിക്കുക.
∙മട്ടൺ നന്നായി വെന്തു ചാറു കുറുകണം.

Tags