ചായയ്‌ക്കൊപ്പം കഴിക്കാം 'മത്തൻ ബോളി'

boli

ആവശ്യമായവ 

മത്തൻ - ഒരു ചെറിയ മത്തന്റെ പകുതി 
ഗോതമ്പുപൊടി - 2 കപ്പ് 
ശർക്കര - 1/2 കപ്പ് 
തേങ്ങ - 1/2 കപ്പ്
ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
ഓയിൽ - ആവശ്യത്തിന് 
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം 

ആദ്യം മത്തൻ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ആവിയിൽ വച്ച് നന്നായി വേവിച്ച എടുക്കുക. ഇതേസമയം ഗോതമ്പു പൊടി ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ഓയിലും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക.

ഇനി വേവിച്ചെടുത്ത മത്തൻ കഷ്ണങ്ങൾ നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു പാനിൽ ഉടച്ചെടുത്ത മത്തനും ശർക്കരയും ചേർത്ത് മിക്സ് ചെയ്ത എടുക്കുക. വെള്ളം ചേർക്കരുത്. അൽപ്പനേരം വേവിച്ചശേഷം തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ച്. കട്ടിയാകുന്നത് വരെ ഇളക്കി യോജിപ്പിച്ച കൊണ്ടിരിക്കുക.

ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക. ശേഷം കുഴച്ചുവച്ചിരിക്കുന്ന മാവ് ചപ്പാത്തിയ്ക്ക് തയ്യാറാക്കുമ്പോലെ ഉരുളകളാക്കി, ഓരോ ഉരുളയ്ക്കകത്തും മത്തന്റെ ഫില്ലിംഗ് വച്ച് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുത്ത് ചുട്ടെടുക്കുക. മത്തൻ ബോളി റെഡി. 


 
 

Tags