വളരെ സോഫ്റ്റ് ആയ, പുഡ്ഡിംഗ് തയ്യാറാക്കാം

oudding

പാലും  കൊക്കോ പൗഡറും കൊണ്ട്  വളരെ സോഫ്റ്റ് ആയ,  പുഡ്ഡിംഗ് തയ്യാറാക്കാം
 
ചേരുവകൾ

    പഞ്ചസാര –2 1/4 കപ്പ്
    കൊക്കോ പൗഡർ – 1/2 കപ്പ്
    കോൺ ഫ്ലോർ – 2 ടേബിൾ സ്പൂൺ
    പാൽ – 1 + 2 കപ്പ്
    ബട്ടർ – 1 + 2 + 2 ടേബിൾ സ്പൂൺ
    മൈദ – 1 കപ്പ്
    വാനില എസ്സെൻസ് – 3/4 ടേബിൾ സ്പൂൺ
    റസ്‌ക്
    വെള്ളം – 1 കപ്പ്
    വിപ്പിങ് ക്രീം – 1 1/2 കപ്പ്

pudding

തയ്യാറാക്കുന്ന വിധം

ആദ്യം ചോക്ലേറ്റ് ലയറാണ് തയ്യാറാക്കണം . അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ്‌ പഞ്ചസാര എടുക്കുക. ശേഷം അരക്കപ്പ് കൊക്കോ പൗഡറും ചേർക്കുക. മധുരമുള്ളതോ ഇല്ലാത്തതോ ആയ കൊക്കോ പൗഡർ ചേർക്കാവുന്നതാണ്. കൂടാതെ രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോറും കൂടെ നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ഒരു കപ്പ് പാൽ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ഇനി തയ്യാറാക്കിയ മിക്സ് അടുപ്പിൽ വച്ച് കുറഞ്ഞ തീയിൽ നിർത്താതെ ഇളക്കിക്കൊടുക്കുക. ഈ ബാറ്റർ ഒന്ന് കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടേബിൾ സ്പൂൺ ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കുക. കുറച്ച് സമയം നന്നായി ഇളക്കിയെടുത്ത് മാറ്റി വെക്കാം.

അടുത്തതായി നമുക്ക് പുഡ്ഡിംഗിന്റെ ക്രീമി ആയിട്ടുള്ള രണ്ടാമത്തെ ലെയർ തയ്യാറാക്കണം. അതിനായി പാത്രത്തിലേക്ക് ഒരു കപ്പ് മൈദപ്പൊടിയും അരക്കപ്പ് പഞ്ചസാരയും എടുക്കുക. ഇത് രണ്ടും കൂടെ നന്നായി മിക്സ് ചെയ്തെടുക്കുക.

 ഇതിലേക്ക് തിളപ്പിച്ചതോ തിളപ്പിക്കാത്തതോ ആയ രണ്ട് കപ്പ് പാൽ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക. ശേഷം തീ കത്തിച്ച് നിർത്താതെ ഇലക്കിക്കൊടുക്കുക. വശങ്ങളിലൊക്കെ നല്ലപോലെ ഇളക്കി കട്ടിയാക്കിയെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ബട്ടറും മുക്കാൽ ടേബിൾ സ്പൂൺ വാനില എസ്സെൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

Tags