വെറൈറ്റി ചായക്കടി തയ്യാറാക്കാൻ ഇഷ്ടമുള്ളവരാണോ ? എന്നാൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു
ചേരുവകൾ
2 കപ്പ് ആട്ട
2 ടീസ്പൂൺ എണ്ണ
1 കപ്പ് ചെറുതാക്കിയ ചിക്കൻ
1 കപ്പ് ഉള്ളി അരിഞ്ഞത്
1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്
1/2 കപ്പ് മല്ലിയില അരിഞ്ഞത്
2 ടീസ്പൂൺ വെണ്ണ
ചിക്കൻ
രുചി അനുസരിച്ച് ഉപ്പ്
മോമോസ് തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ചിക്കൻ, ഉള്ളി, ഇഞ്ചി, മല്ലിയില, വെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി വെക്കണം.
എല്ലാ ചേരുവകളും ശരിയായി മിക്സ് ആവാൻ കൈകൾ ഉപയോഗിക്കേണ്ടതാണ്.
രുചിക്കനുസരിച്ച് ഉപ്പ് ചേർത്ത് 10-15 മിനിറ്റ് മാറ്റി വെക്കുക.
ഈ സമയം ആട്ട, ഒരു നുള്ള് ഉപ്പ്, എണ്ണ, വെള്ളം എന്നിവ ചേർത്ത് കുഴക്കുക
ഇത് നല്ലതുപോലെ മാവ് പരുവത്തിൽ ആക്കി മാറ്റി വെക്കുക
മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുക്കുക
ഇതിന് നടുവിലേക്ക് ഒരു സ്പൂൺ നിറയെ നമ്മൾ മുൻപ് മസാല മിക്സ് ചെയ്ത് മാറ്റി വെച്ച ചിക്കൻ ഉൾപ്പടെയുള്ള ചേരുവ ചേർക്കുക.
പിന്നീട് മോമോസിന്റെ രൂപത്തിൽ മടക്കിയെടുക്കുക
അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ വശങ്ങളും കൂട്ടിച്ചേർത്ത് ഉരുളയാക്കുകയും ചെയ്യാം
പിന്നീട് ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി 20-30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം