വളരെ പെട്ടെന്ന് സ്വാദിഷ്ടമായ കറി തയ്യാറാക്കാം
Jul 20, 2024, 15:30 IST
വേണ്ട ചേരുവകൾ
മത്തങ്ങ 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
ഉരുളക്കിഴങ്ങ് (ചെറുതായി അരിഞ്ഞത്)
കുമ്പളങ്ങ 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)
കാച്ചിൽ 1/2 കപ്പ്
പാൽ 1 1/2 കപ്പ്
പച്ചമുളക് കീറിയത് 5 എണ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടീസ്പൂൺ
കായം 1/4 ടീസ്പൂൺ
വെള്ളം 1 1/2 കപ്പ്
മത്തങ്ങ കറി തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. പച്ചക്കറികൾ, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് വേവിക്കുക. ശേഷം ഇതിലേക്ക് പാലും ഉപ്പും വെളിച്ചെണ്ണയും കായവും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. സ്പെഷ്യൽ മത്തങ്ങ കറി റെഡി..