ഈ രുചികരമായ പനീർ ടിക്ക റെസിപ്പി ഇതാ

 paneertikka
 paneertikka

പനീർ ടിക്ക തയ്യാറാക്കുന്നതിനുള്ള വിഭവങ്ങൾ
പനീർ- 1 കപ്പ് (സമചതുരത്തിലായ് അരിഞ്ഞത്)
കാപ്സിക്കം-2 എണ്ണം  (1 പച്ച, 1 ചുവപ്പ്. ചതുര കഷ്ണങ്ങളായ് അരിഞ്ഞത്)
ഉള്ളി- 2 എണ്ണം (ചതുര കഷ്ണങ്ങളായ് അരിഞ്ഞത്)
തൈര്- 1 കപ്പ്
ഇഞ്ചി പേസ്റ്റ്- 1/2 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂൺ
മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
മുളക്പൊടി- 1/2 ടീസ്പൂൺ
കടലമാവ്- 2സ്പൂൺ
ജീരകപൊടി-1/2 ടീസ്പൂൺ
അംച്യൂർപൊടി-1/2 ടീസ്പൂൺ
ഗരംമസാലപെടി-1/2 ടീസ്പൂൺ
നാരങ്ങ നീര്- പാകത്തിന് ചേർക്കുക
മല്ലി- അര കപ്പ് (നന്നായി നുറുക്കി അരിഞ്ഞത്്)
ചാറ്റ് മസാല- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

പനീർ ടിക്ക തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ തൈര്, മഞ്ഞൾപൊടി, മുളക്പൊടി, എന്നിവ നന്നായി യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക്് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചാറ്റ് മസാല, ഗരംമസാല എന്നിവയും ചേർക്കുക. ഇവയെല്ലാം യോജിപ്പിച്ചതിന് ശേഷം അതിലേക്ക് അംച്യൂർപൊടിയും, ജീരകവും, നുറുക്കി വച്ച മല്ലിയും,കടലമാവും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ചേർത്ത് കുഴമ്പ്് രൂപത്തിലാക്കുക. മസാലകൂട്ട് തയ്യാറാക്കിയതിന് ശേഷം അതിലേക്ക് കഷ്ണങ്ങളാക്കി വച്ച ഉള്ളിയും ചുവപ്പ്,പച്ച കാപ്സിക്കവും നന്നായി ചേർത്തതിന് ശേഷം അതിലേക്ക് പനീർ ചേർത്ത് നന്നായി കുഴയ്ക്കുക. എല്ലാ വിഭവങ്ങളും നന്നായി യോജിച്ചതിന് ശേഷം 30 മിനിട്ട് മാരിനേറ്റ് ചെയ്യാൻ വയ്ക്കുക. തുടർന്ന് ഓരോ വിഭവങ്ങൾ എടുത്ത് സ്‌ക്യുവർ സ്റ്റിക്കിൽ സെറ്റ് ചെയ്യുക. ശേഷം സ്റ്റൗ കത്തിച്ച് പാൻ ചൂടാകാൻ വയ്ക്കുക. പാൻ നന്നായി ചൂടായതിന് ശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിന് ശേഷം സ്‌ക്യുവർ സ്റ്റിക്കിൽ സെറ്റ് ചെയ്ത് വിഭവം പാനിൽ വയ്ക്കുക. പനീറിന്റെയും പച്ചക്കറിയുടെയും എല്ലാ വശങ്ങളും നന്നായി വേവാൻ ശ്രദ്ധിക്കുക. പനീർ സ്വർണ്ണ നിറമാകുന്നത് വരെ നന്നായി വേവിക്കുക. പനീർ പാകമായതിന് ശേഷം വിഭവം സ്‌കവർ സ്റ്റികിൽ നിന്നും മാറ്റി പ്ലെയ്റ്റിൽ വിളമ്പുക.

Tags