ഇന്നത്തെ ചായക്കടി ഇത് ആയാലോ

google news
Neypathiri

ആവശ്യമായ സാധനങ്ങൾ 


1.വറുത്ത അരിപ്പൊടി – കാൽ കിലോ
മൈദ – കാൽ കിലോ
2.വെള്ളം – കാൽ ലിറ്റർ
ഉപ്പ് – പാകത്തിന്
3.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
കരിംജീരകം – ഒരു ചെറിയ സ്പൂൺ
തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

നെയ്പ്പത്തിരി  പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക. വെള്ളം ഉപ്പിട്ടു തിളപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർക്കണം. ഇതിലേക്ക് അരിപ്പൊടിയും മൈദയും ചേർത്തു നന്നായി ഇളക്കുക. (വെള്ളം നന്നായി തിളച്ചില്ലെങ്കിൽ മാവ് പാത്രത്തിന്റെ ചുവട്ടിൽ പറ്റിപ്പിടിക്കും). വാങ്ങി വച്ച് ചൂടാറിയ ശേഷം കുഴയ്ക്കുക. ഇത് പൂരി പോലെ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക. ചായക്കൊപ്പം ചൂടോടെ കഴിക്കൂ…

Tags