കാരറ്റ് കൊണ്ട് ഹൽവ തയ്യാറാക്കിയാലോ ?

carrot halwa

കാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കേക്ക്, കാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് 'കാരറ്റ് ഹൽവ'.  എങ്കിൽ നമുക്ക്  കാരറ്റ് ഹൽവ തയ്യകറക്കിയാലോ ? 

1. പാല്‍ – ഒന്നര ലീറ്റര്‍
പച്ച ഏലയ്ക്ക – എട്ട്
കാരറ്റ് – ഒരു കിലോ, ഗ്രേറ്റ് ചെയ്തത്
2. നെയ്യ് – അഞ്ച് – ഏഴു വലിയ സ്പൂണ്‍
3. പഞ്ചസാര – അഞ്ച്- ഏഴു വലിയ സ്പൂണ്‍
4. ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂണ്‍
ബദാം നുറുക്കിയത് – ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം


∙ ഒന്നാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി ചെറുതീയില്‍ വച്ചു വേവിച്ചു വറ്റിച്ചെടുക്കുക.
∙ മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി കാരറ്റ് മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ വച്ചു 10-15 മിനിറ്റ് വേവിക്കണം.
∙ ഇതിലേക്കു പഞ്ചസാര ചേര്‍ത്തിളക്കുക.
∙ ചുവപ്പുനിറമാകുമ്പോള്‍ ഉണക്കമുന്തിരിയും ബദാമും ചേര്‍ത്തിളക്കി വിളമ്പാം.

Share this story