പലതരത്തിലുള്ള ന്യൂഡില്‍സുണ്ട്; എന്നാൽ ഇങ്ങനെ ഒരു ന്യൂഡില്‍സ് ഇത് വരെ കഴിച്ചു കാണില്ല

google news
 eggnoodles


ചേരുവകള്‍

പ്ലെയ്ന്‍ ന്യൂഡില്‍സ് – ഒരു പാക്കറ്റ്
മുട്ട – രണ്ടെണ്ണം
ഉള്ളി – രണ്ടെണ്ണം
തക്കാളി നീര് – 2 ടേബിള്‍ഡ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
എണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

എഗ്ഗ് ന്യൂഡില്‍സ് ഉണ്ടാക്കുന്ന വിധം

1. മുട്ട പുഴുങ്ങി തൊലികളഞ്ഞ് നീളത്തില്‍ അരിഞ്ഞുവെക്കുക
2. തിളക്കുന്ന വെള്ളത്തിലിട്ട് ന്യൂഡില്‍സ് വേവിക്കുക. ഒട്ടിപ്പിടിക്കരുത്.
3. ഇതിലെ വെള്ളം കളയുക
4. ഉള്ളി അരിഞ്ഞ് എണ്ണയിലിട്ട് ചെറുതായി നിറം മാറുന്നത് വരെ ഇളക്കുക.
5. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കുരുമുളക് പൊടി, മുളക്‌പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
6. ഇതിലേക്ക് അരിഞ്ഞ് വെച്ച മുട്ട ചേര്‍ത്ത് ഇളക്കുക
7. അതിന് ശേഷം തക്കാളി നീര് ചേര്‍ത്ത് ഒരുമിനിറ്റ് വേവിക്കുക.
8. അല്‍പ്പം ഉപ്പും ന്യൂഡില്‍സും ചേര്‍ത്ത് നന്നായി ഇളക്കുക.

Tags