ഇത് പോലെ തയ്യാറാക്കി നോക്കൂ തേങ്ങ ചോർ

Try preparing coconut rice like this.
Try preparing coconut rice like this.

ചേരുവകൾ

തേങ്ങ ചിരകിയത് - 1 കപ്പ്‌
പുഴുക്കലരി - 2 കപ്പ്‌
ചെറിയ ഉള്ളി - 3/4 കപ്പ്‌
ഉലുവ - 2 ടിസ്പൂൺ
ഉപ്പ് - പാകത്തിന്
വെള്ളം - 6 കപ്പ്‌

ഉണ്ടാക്കുന്ന വിധം

അരി നന്നായി കഴുകി ഒരു വലിയ പാനിൽ എടുക്കുക. അതിനു ശേഷം ചെറിയ ഉള്ളി മുറിച്ചത് എടുക്കുക ,പിന്നെ ഉലുവ തേങ്ങ ചിരകിയത് ,ഉപ്പ് എന്നിവ ചേർക്കുക .കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക

ഇതിലോട്ട് തിളച്ച വെള്ളം ഒഴിക്കുക ,(ഒരു കപ്പ്‌ അരിക്ക് 3 കപ്പ്‌ വെള്ളം എന്നാ കണക്കിൽ ഒഴിക്കുക ) എന്നിട്ട് ഇതിനെ ചെറിയ തീയ്യിൽ അടച്ച് വച്ച് വേവിക്കുക ,ഇടയ്ക്കിടെ ഇളക്കി കൊടുക്കുക വെള്ളം വറ്റിയാൽ തീ ഓഫ്‌ ചെയ്ത് മാറ്റി വെക്കാം.

Tags

News Hub