ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ശ്രദ്ധേയം ; ലെമൺ റൈസ് തയ്യാറാക്കാം

google news
rice

ചേരുവകള്‍

ബസ്മതി റൈസ് -ഒരു കപ്പ്

റിഫൈന്‍ഡ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍

വെള്ളം -മുക്കാല്‍ കപ്പ്

ഉപ്പ് -അര ടീ സ്പൂണ്‍

താളിക്കാന്‍

എണ്ണ - 2 ടേബിള്‍ സ്പൂണ്‍

ജീരകം -അര ടീ സ്പൂണ്‍

കടുക് -അര ടീ സ്പൂണ്‍

മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍

വറ്റല്‍ മുളക് 2

പച്ചമുളക് (രണ്ടായി മുറിച്ചത് ) -2

കറി വേപ്പില - 2 തണ്ട്

ഉഴുന്ന് പരിപ്പ് -അര ടീ സ്പൂണ്‍

കപ്പലണ്ടി - കാല്‍ കപ്പ്

നാരങ്ങ പിഴിഞ്ഞ് എടുത്ത നീര്് - കാല്‍ കപ്പ്

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന രീതി

അരി നാലഞ്ചു തവണ വെള്ളം തെളിയുന്നതുവരെ കഴുകിയെടുക്കണം. പത്ത് മിനിറ്റ് വെള്ളം പോകുവാന്‍ അരി മാറ്റി വെക്കണം. തുടര്‍ന്ന്
ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം ,എണ്ണ ,ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച് എടുക്കണം .അരി വെന്തു വരുന്ന വരെ കാത്തിരിക്കുക. 15 മിനിട്ട് മതിയാകും.

താളിക്കുന്ന രീതി

ഒരു പാനില്‍ എണ്ണ ചൂടാക്കുക .ഇതിലേക്ക് ആദ്യം കപ്പലണ്ടി വറുത്തു എടുക്കണം .ഇതെടുത്ത് മാറ്റി അതേ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക. പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകും പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചുഎടുക്കണം. ഇതിലേക്ക് ഉഴുന്ന് പരിപ്പ് ഇടുക.ഒരു മിനിറ്റ് വറക്കുക .മഞ്ഞള്‍പ്പൊടി ഇട്ട് ഇളക്കണം.

ഇതിലേയ്ക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങനീരും ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കണം.നാരങ്ങ ചോറ് തയ്യാറായി.

Tags