ആരോഗ്യ ഗുണങ്ങൾ ഏറെ ഇത് കഴിച്ചാൽ
ചേരുവകൾ:
ബസ്മതി അരി – 2 കപ്പ്
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
കാരറ്റ് – 1 എണ്ണം
ബീൻസ് – 15 എണ്ണം
ഗ്രീൻ പീസ് – 1/2 കപ്പ്
വഴനയില – 2 എണ്ണം
കറുവാപ്പട്ട – 3-4 ചെറിയ കഷണം
ഗ്രാമ്പൂ – 6 എണ്ണം
ഏലക്ക – 6 എണ്ണം
ഇഞ്ചി അരച്ചത് – 1 ടീസ്പൂൺ
വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – കുറച്ച്
ചൂടുവെളളം – 4 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺ
വെജിറ്റബിൾ പുലാവ് തയാറാക്കുന്ന വിധം
കാരറ്റും ബീൻസും സവാളയും ചെറുതാക്കി അരിഞ്ഞെടുക്കണം. പച്ചമുളക് കീറി എടുക്കാം.
ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർത്ത്, വഴനയില, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക എന്നിവ ചേർത്തു വഴറ്റുക.
ശേഷം സവാളയും പച്ചമുളകും ചേർത്തു വഴന്നു വരുമ്പോൾ, ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.
അടുത്തതായി കാരറ്റും ബീൻസും ചേർത്തു 1 മിനിറ്റ് മീഡിയം തീയിൽ വഴറ്റിയതിനുശേഷം, കഴുകി വെള്ളം വാർന്നുപോയ ബസ്മതി റൈസ് ചേർത്തു 1 മിനിറ്റ് കൂടി വഴറ്റി, ഗ്രീൻ പീസ് ചേർത്തു യോജിപ്പിക്കാം.
ഇനി ചൂടുവെളളവും ഉപ്പും ചേർത്തിളക്കി ചെറിയ തീയിൽ അടച്ചു വച്ച് വേവിച്ചെടുക്കണം.
അരി വേവുമ്പോൾ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ വേവിക്കുന്ന സമയത്ത് നാരങ്ങാനീര് ചേർത്തു കൊടുക്കാം.
സ്റ്റൗ ഓഫ് ചെയ്തതിനുശേഷം മല്ലിയില ചേർത്തു 2 മിനിറ്റ് അടച്ച് വച്ചതിനുശേഷം വിളമ്പാം.