ഊത്തപ്പം തയ്യാറാക്കാം
Oct 15, 2024, 09:00 IST
ചേരുവകൾ
ഇഡലി മാവ് – 2 ഗ്ലാസ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – 3
കാരറ്റ് ചീകിയത് – 1 ഇടത്തരം
സവാള പൊടിയായി അരിഞ്ഞത് – 1 വലുത്
മല്ലിയില അരിഞ്ഞത് – 1 പിടി
അരിഞ്ഞ തക്കാളി -1/2 കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചക്കറികൾ എല്ലാം ചേർത്തിളക്കുക. ഇഡലി മാവ് ഉപ്പ് ചേർത്ത് കാഞ്ഞ തവയിൽ അല്പം കനത്തിൽ പരത്തുക. ഇതിനു മുകളിലേക്ക് പച്ചക്കറികൾ മിക്സ് ചെയ്തു വെച്ചത് അല്പ്പം വിതറുക. അരികിലൂടെ അല്പം എണ്ണ ചേർത്ത് ദോശ മൂടി വേവിച്ച ശേഷം, ദോശ മറിച്ചിട്ട് മൊരിയിച്ചെടുക്കാം.