എളുപ്പം തയ്യാറാക്കാം കുട്ടികൾക്കൊരു കുറുക്ക്

google news
kurukk

ഏത്തപ്പഴം രണ്ടോ മൂന്നോ കഷണങ്ങളാക്കി നീളത്തിൽ കനം കുറച്ച് അരിയുക.(ആവശ്യത്തിനനുസരിച്ച് ഈത്തപ്പഴം എടുക്കാം) തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മാറ്റിവെയ്ക്കുക. ശേഷം ഒരു പാനിലേക്ക് ഏത്തപ്പഴം മുറിച്ചത് ഇടുക. ഇതിലേക്ക് രണ്ടാം പാലും ചേർത്ത് വേവിക്കുക, ശേഷം പഞ്ചസാരയും ഏലക്കാപൊടിച്ചതും ചേർക്കുക. ഒരു നുള്ള് ഉപ്പും ചേർക്കാം. കുറുകുന്നതിനായി ലേശം അരിമാവ് വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി ഇതിലേക്ക് ചേർക്കണം. അടിയിൽ പിടിക്കാതിരിക്കാൻ ഇടക്ക് ഇടക്ക് ഇളക്കണം. പഴം വെന്തുവരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചെറുതായി ഒന്ന് ഇളക്കുന്നതോടെ രുചികരമായ ഈ വിഭവം തയ്യാറാകും


 

Tags