എളുപ്പത്തിലൊരു നാലുമണിപലഹാരം തയ്യാറാക്കാം
Aug 31, 2024, 11:00 IST
ചേരുവകള്‍
ഏത്തപഴം പഴുത്തത്: 1 എണ്ണം
നെയ്യ്: 50 മില്ലി
ചിരവിയ തേങ്ങ: 20 ഗ്രാം
ശര്‍ക്കര പാനി: 25 ഗ്രാം
ഏലയ്ക്കാപ്പൊടി: 2 ഗ്രാം
റവ: 20 ഗ്രാം
ബദാം ചെറുതായി അരിഞ്ഞത് : 10 ഗ്രാം
പാകം ചെയ്യേണ്ടരീതി
1) നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് നെയ്യില്‍ വരട്ടി എടുത്ത് മാറ്റി വക്കുക.
2) ഒരു ഫ്രയിങ്പാനില്‍ നെയ്യ് ചൂടാക്കി റവ വറുത്ത് ചിരവിയ തേങ്ങ ഇട്ട് ഇളക്കി, ശേഷം വരട്ടിയ പഴവും ശര്‍ക്കരയും ഇട്ട് നന്നായി മിക്‌സ് ചെയ്യുക.
3) ഡ്രൈ ആയി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ഇട്ട് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക.
4) അരിഞ്ഞ ബദാം ചേര്‍ത്ത് അലങ്കരിക്കുക.