രുചികരമായ ചെമ്മീന്‍ അച്ചാര്‍ തയ്യാറാക്കാം

google news
ചെമ്മീന്‍ അച്ചാര്‍

ചെമ്മീന്‍ ഉപയോഗിച്ച് രുചികരമായ അച്ചാര്‍ തയ്യാറാക്കി നോക്കിയാല്ലോ..

ആവശ്യമായ ചേരുവകൾ

1. ചെമ്മീൻ – ഒരു കിലോ, വൃത്തിയാക്കി കഴുകി ഊറ്റിയത്
2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3. എണ്ണ – പാകത്തിന്
4. വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
കടുകുപരിപ്പ് – ഒരു ചെറിയ സ്പൂൺ
5. എള്ളെണ്ണ – പാകത്തിന്

6. ഉലുവ – ഒരു ചെറിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
7. മുളകുപൊടി – രണ്ടു വലിയ സ്പൂൺ, വിനാഗിരിയിൽ കുതിർത്തത്

8. വിനാഗിരി – അരക്കപ്പ്
തിളപ്പിച്ചാറിയ വെള്ളം – ഒരു കപ്പ്
9. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ കഴുകി ഊറ്റിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙ നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.

∙ ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോൾ വിനാഗിരിയിൽ കുതിർത്ത മുളകുപൊടി ചേർത്തു നന്നായി വഴറ്റുക.

∙ ഇതിൽ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വയ്ക്കുക.

∙ തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർത്തിളക്കി തിള വരുമ്പോൾ‌ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.
 

Tags