വീട്ടില്‍ തയ്യാറാക്കാം സിംപിളായി റോയല്‍ ഫലൂഡ

RoyalFalooda

ചേരുവകൾ :

സ്ട്രോബെറി ജെല്ലി പാക്കറ്റ് – 90 ഗ്രാം

ചൂടുവെള്ളം – 1/2 ലിറ്റർ

പാൽ – 2 കപ്പ്‌

പഞ്ചസാര – 3 ടേബിൾസ്പൂൺ

കസ് കസ് – 3 ടേബിൾസ്പൂൺ

വെള്ളം – 1 കപ്പ്‌

സേമിയ – 250 ഗ്രാം

വാനില ഐസ്ക്രീം – ആവശ്യത്തിന്

പിസ്ത (അരിഞ്ഞത്) – ആവശ്യത്തിന്

ബദാം (അരിഞ്ഞത്) – ആവശ്യത്തിന്

റോസ് സിറപ്പ്

ഫ്രൂട്ട്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഒരു ബൗളിൽ സ്ട്രോബെറി ജെല്ലിപൊടിയും ചൂടുവെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു  2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. ജെല്ലി സെറ്റായി കഴിഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക.

ഫ്രൈയിങ് പാനിൽ പാലും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി തിളച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.

മറ്റൊരു ബൗളിൽ കസ്കസും വെള്ളവും ചേർത്ത് നന്നായി ഇളക്കി  കുതിരാനായി  വയ്ക്കുക.

ഒരു പാനിൽ കുറച്ച് വെള്ളമൊഴിച്ചു തിളപ്പിച്ച ശേഷം സേമിയ ചേർത്ത് 3 – 4 മിനിറ്റു വരെ വേവിച്ച് തണുത്ത വെള്ളത്തിൽ കഴുകി വാർത്തു വയ്ക്കുക.

ഒരു ഗ്ലാസ്സിൽ കുറച്ച് ജെല്ലി ഇട്ടുകൊടുക്കുക. മുകളിലായി കുറച്ച് കസ്കസും സേമിയയും റോസ് സിറപ്പും കുറച്ച് തണുപ്പിച്ച പാലിന്റെ മിശ്രിതവും ഒഴിക്കുക. ഇഷ്ട്ടമുള്ള ഫ്രൂട്ട്സും ചേർക്കുക. വീണ്ടും മുകളിൽ സേമിയയും കസ്കസും പാലും റോസ് സിറപ്പും ഒന്നോ രണ്ടോ സ്കൂപ്പ് ഐസ്ക്രീമും ചേർക്കുക. മുകളിലായി പിസ്തയും ബദാമും വയ്ക്കുക. രുചികരമായ റോയല്‍ ഫലൂഡ റെഡി.

Tags