പപ്പട തോരൻ തയ്യാറാക്കാം...

ssss

വളരെ രുചികരമായും എളുപ്പവും പപ്പട തോരൻ തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

പപ്പടം                              10 എണ്ണം
തേങ്ങ ചിരകിയത്      1 കപ്പ്
പച്ചമുളക്                    3 എണ്ണം
വറ്റൽ മുളക്                2  എണ്ണം
ചുവന്നുള്ളി - (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
വെളിച്ചെണ്ണ                1/4 കപ്പ്
കടുക്                          1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം പപ്പടം നന്നായി വറുത്തെടുത്ത ശേഷം പൊടിച്ചെടുക്കുക. ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന പപ്പടത്തിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേർത്ത് ഇളക്കുക. ശേഷം കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും , ചുവന്നുളളിയും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് പപ്പടം തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ വേവിച്ചെടുക്കുക. 

Tags