പുതിന ലെമൺ ജ്യൂസ് തയ്യാറാക്കാം
Mar 23, 2025, 12:30 IST


ചേരുവകൾ:
പുതിന ഇല – 1 കപ്പ്
നാരങ്ങാ – 4 എണ്ണം
വെള്ളം – 1 ലിറ്റർ
പഞ്ചസാര – 1 കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തയാറാക്കുന്ന വിധം:
നാരങ്ങാ പിഴിഞ്ഞ് കുരു കളഞ്ഞു നീര് എടുത്ത് മാറ്റി വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഒരു അരിപ്പ വച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യാനുസരണം ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. പുതിന ലെമൺ ജ്യൂസ് റെഡി.