മാംഗോ സ്വീറ്റ് ലെസ്സി തയ്യാറാക്കാം
Jun 23, 2024, 12:30 IST
പഴുത്ത മാങ്ങ, തൈര്, പഞ്ചസാര,ഏലക്കാപ്പൊടി എന്നിവ എടുക്കാം.
തയ്യറാക്കുന്ന വിധം
തൊലി കളഞ്ഞ് വൃത്തിയാക്കിയ മാങ്ങ ലേശം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കട്ട തൈര്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ കൂടി ചേർത്ത് നന്നായി അരക്കുക.തണുപ്പിനായി ഐസ് കട്ടയും കൂടെ ചേർക്കുക. വേണമെങ്കിൽ ക്രഷ് ചെയ്ത് വച്ച ബദാം , അണ്ടിപരിപ്പ്, പിസ്ത എന്നിവയും ചേർത്ത് വിളമ്പുക .