ഈ വിഭവം തയ്യാറാക്കി കൊടുക്കു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും

macaronipaula

ചേരുവകള്‍
മക്രോണി വേവിച്ചത്: ഒരു കപ്പ്
ചിക്കന്‍ വേവിച്ചത്: അരക്കപ്പ്
മുട്ട: മൂന്ന്
ബട്ടര്‍: ഒരു ടേബിള്‍സ്പൂണ്‍
സവാള: അരക്കപ്പ്
പച്ചമുളക്: രണ്ട്
മല്ലിയില: ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂണ്‍
മല്ലിപ്പൊടി: അരസ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ സ്പൂണ്‍
കുരുമുളകുപൊടി: അരസ്പൂണ്‍
ഗരംമസാല പൗഡര്‍: കാല്‍ സ്പൂണ്‍
നെയ്യ്: ഒരു സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്

 മക്രോണി പോള തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ബട്ടര്‍ ചേര്‍ത്ത് സവാള, പച്ചമുളക്, മല്ലിയില, പച്ചമുളക്, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ചിക്കന്‍ വേവിച്ചരിഞ്ഞതും ചേര്‍ത്ത് യോജിപ്പിക്കുക. മുട്ടയില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തടിക്കുക. ഇതിലേക്ക് ചിക്കന്‍ കൂട്ടും മക്രോണിയും ചേര്‍ത്തിളക്കി ഒരു സോസ്പാനിലേക്ക് മാറ്റി 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

Tags