വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഐറ്റം ഇതാ ..
ആവശ്യമായ വസ്തുക്കൾ
പച്ച മുളക് – 100 ഗ്രാം
വിനാഗിരി – 5 ടേബിൾ സ്പൂൺ
വെള്ളം – 1 കപ്പ്
ഇഞ്ചി – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി- എട്ട് അല്ലി നീളത്തിൽ മുറിച്ചത്
കശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾ – 1/2ടീസ്പൂൺ
പഞ്ചസാര – 1 ടേബിൾ സ്പൂൺ
ഉലുവപ്പൊടി ഒരു നുള്ള്
എണ്ണ – 2 ടേബിൾ സ്പൂൺ
പച്ചമുളക് അച്ചാർ തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, 3 ടേബിൾ സ്പൂൺ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോൾ പച്ച മുളക് ഇതിൽ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടർന്ന് ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇത് നന്നായി വഴറ്റിയ ശേഷം, മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി എന്നിവ ചേർക്കുക. തുടർന്ന് അരകപ്പ് വെള്ളം ചേർത്ത് ഇളക്കുക. ഒന്ന് തിളച്ച് ശേഷം പച്ച മുളക് ഇതിലേക്ക് ചേർക്കുക.
തുടർന്ന് ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കാം.പിന്നീട് ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേർക്കാം. അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉലുവപ്പൊടി ചേർക്കാം.