കിടിലൻ കപ്പ ബിരിയാണി തയ്യാറാക്കാം

google news
kappa biriyani

ആവശ്യമായ സാധനങ്ങള്‍
കപ്പ : ഒരു കിലോ
ബീഫ് : 1 കിലോ (എല്ല് ഉള്ളത്)
സവാള : 2
ഇഞ്ചി :ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി : 10 അല്ലി ചതച്ചത്
പച്ചമുളക് :5 എണ്ണം ചതച്ചത്
മല്ലിപൊടി :1 ടേബിള്‍സ്പൂണ്‍
മുളകുപൊടി : 1.5 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി :കാല്‍ ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി :അര ടേബിള്‍സ്പൂണ്‍
ഗരംമസാല :മുക്കാല്‍ ടേബിള്‍സ്പൂണ്‍
ഉപ്പ് :ആവശ്യത്തിന്
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
വറ്റല്‍ മുളക്
തയ്യാറാക്കുന്ന വിധം
കപ്പയില്‍ പാകത്തിന് വെള്ളം ഒഴിച്ച് ഒന്ന് നന്നായി തിളക്കുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞ് വീണ്ടും ആവശ്യത്തിന് വെള്ളവും കുറച്ചു ഉപ്പും ചേര്‍ത്ത് വേവിക്കുക
ബീഫില്‍ കുറച്ചു മസാല പൊടികളും ഉപ്പും ചേര്‍ത്തു കുക്കറില്‍ വേവിച്ചെടുക്കുക.
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ക്കുക. നന്നായി വഴന്നു കഴിഞ്ഞു മസാല പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക
ശേഷം വേവിച്ച ബീഫ് ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചു വെച്ച് കുറച്ചു സമയം വേവിക്കുക.
പാകത്തിന് ഉപ്പും, കറിവേപ്പിലയും ചേര്‍ക്കുക. ശേഷം വെന്ത കപ്പ ഒന്ന് ഉടച്ചു ചേര്‍ക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.. ചെറിയ തീയില്‍ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക
കടുകും കറിവേപ്പിലയും വറ്റല്‍ മുളകും കൂടെ താളിച്ചു ചേര്‍ക്കുക

Tags