വീട്ടിൽ ഉണ്ടാക്കുന്ന ഈ ജ്യൂസ് മതി മുടി വളരാൻ
Jun 24, 2024, 10:45 IST
ചേരുവകൾ
ഓറഞ്ച്- രണ്ടെണ്ണം
കാരറ്റ് ചെറുതായി അരിഞ്ഞത്- അരക്കപ്പ്
ഇഞ്ചി- ചെറിയ കഷണം
ചെറുനാരങ്ങാനീര്- ഒരു ടേബിൾ സ്പൂൺ
വെള്ളം- ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം
കുരുനീക്കിയ ഓറഞ്ചും കാരറ്റ് കഷണങ്ങളും ഇഞ്ചിയും ചെറുനാരങ്ങാനീരും പാകത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് അരിച്ചെടുത്തോ അല്ലാതെയോ കുടിക്കാം. തണുപ്പ് വേണമെങ്കിൽ ഐസ്ക്യൂബ് ഇട്ടോളൂ