ചപ്പാത്തിക്കൊപ്പം ഇത് കൂടി തയ്യാറാക്കി നോക്കു

Beeffry
Beeffry

ചേരുവകൾ 

ബീഫ് – ഒരു കിലോ

ഇറച്ചി മസാല – 1 ടേബിൾസ്പൂൺ

മല്ലിപൊടി – 1 ടേബിൾസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

മുളകുപ്പൊടി – 1 ടേബിൾസ്പൂൺ

മഞ്ഞൾപൊടി – ½ ടീസ്പൂൺ

ചെറിയ ഉള്ളി – 8 എണ്ണം

ഇഞ്ചി – 1 ഇഞ്ച് കഷണം

വെളുത്തുള്ളി – 5 അല്ലി

കറിവേപ്പില – 3 ഇതൾ

തേങ്ങാക്കൊത്ത് – 1/4 കപ്പ് ആവശ്യമെങ്കിൽ

നെയ്യ് – 3 ടേബിൾസ്പൂൺ

കടുക് – ½ ടീസ്പൂൺ

നെയ്യ് – 3 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ബീഫ് ഫ്രൈ തയാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങലാക്കി നുറുക്കിയ ബീഫ് ചെറിയ കഷ്ണങ്ങളാക്ക് നുറുക്കി വാർത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണക്കുക. അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക. പാനിൽ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോൾ തീ കുറച്ച ശേഷം തേങ്ങാകൊത്ത് (ആവശ്യമെങ്കിൽ) ചേർത്ത് 2-3 മിനിറ്റ് ഇളക്കുക. ബ്രൗൺ നിറമാകുമ്പോൾ മീറ്റ് മസാല ചേർത്ത് ഇളക്കുക. തിലേയ്ക്ക് വേവിച്ച ഇറച്ചി ചേർത്ത് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തിളക്കുക. ശേഷം ചോറിനൊപ്പം കഴിക്കാം.

Tags