സോഫ്റ്റ് അവൽ നനച്ചത് ഇതുപോലെ തയ്യാറാക്കി നോക്കൂ

google news
Aval Nanachathu

ചേരുവകൾ 

    അവൽ -3 റ്റീകപ്പ്
    ശർക്കര പൊടിച്ചത്-1 റ്റീകപ്പ് ( പഞ്ചസാരയും ഉപയോഗിക്കാം)
    തേങ്ങ -1 റ്റീകപ്പ്
    ഏലക്കാപൊടി -1/2 റ്റീസ്പൂൺ(നിർബന്ധമില്ല)
    നെയ്യ് -2 റ്റീസ്പൂൺ ( നിർബന്ധമില്ല)

തയ്യാറാക്കുന്ന വിധം 

അവൽ ,ശർക്കര,തേങ്ങാ ഇവ കൈ കൊണ്ട് നന്നായി ഞെരുടി കുഴച്ച് യോജിപ്പിക്കുക.തേങ്ങക്ക് നനവു കുറവാണെങ്കിൽ കുറച്ച് പാൽ തളിച്ച് നനക്കാം.
Step 2

ശെഷം ഏലക്കാപൊടി, നെയ്യ് ഇവ കൂടി ചേർത്ത് ഇളക്കാം.( ഇവ രണ്ടും ചേർക്കണമെന്ന് നിർബന്ധമില്ല)


ഇഷ്ടമുള്ളവർക്ക് കുറച്ച് പഴവും ചേർക്കാവുന്നതാണു. കുറച്ച് നട്ട്സും, ഉണക്ക മുന്തിരിയും ഒക്കെ താല്പര്യാനുസരണം ചേർക്കാം...

അവൽ നനച്ചത് റെഡി

Tags