രുചികരമായ ആലൂ പറാത്ത തയ്യാറാക്കാം

google news
AlooPorotta

ഇതിനായി അഞ്ച് ഉരുളകിഴങ്ങ് പുഴുങ്ങിയത് ഒരു ബൗളിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ചാട്ട് മസാല, പൊടിയായി അരിഞ്ഞ മല്ലിയില, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുത്തത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം ബോളുകൾ ആക്കി മാറ്റി വെക്കാം.

ഇനി പൊറോട്ടക്കുള്ള മാവ് റെഡിയാക്കാം, ഇതിനായി ഒരു ബൗളിലേക്ക് ഗോതമ്പു പൊടി എടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം വെള്ളം അൽപ്പം ചേർത്തു കൊടുത്തു നന്നായി കുഴച്ച് മീഡിയം സോഫ്റ്റായ മാവാക്കി എടുക്കാം. ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം, ശേഷം എടുത്തു ചെറിയ ബോളുകൾ ആക്കി മാറ്റാം ഓരോ ബോളും എടുത്ത് അല്പം പൊടിയിട്ട് കൊടുത്തതിനുശേഷം ചെറുതായി ഒന്ന് പരത്തി കൊടുക്കണം, ശേഷം കയ്യിലെടുത്തു നടുവിൽ ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം പ്രസ് ചെയ്ത് ചെയ്ത കവർ ചെയ്ത് എടുക്കണം.ശേഷം വീണ്ടും അല്പം പൊടി ഇട്ടു കൊടുത്തു അധികം പ്രസ് ചെയ്യാതെ വട്ടത്തിൽ പരത്തിയെടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ തവയിലേക്ക് ഇട്ട് ചുട്ടെടുക്കാം, അല്പം നെയ്യ് കൂടി ചേർത്ത് കൊടുക്കാം.

Tags