ഉരുളക്കിഴങ്ങ് കൊണ്ടുള്ള രുചികരമായ വിഭവം ഇതാ

aloo geera

ഉരുളക്കിഴങ്ങ് : 4 എണ്ണം ( വലുത്)
സണ്‍ഫ്‌ലവര്‍ ഓയില്‍ :ഫ്രൈ ചെയ്യാന്‍ ആവിശ്യത്തിന്
ഉപ്പ്: ആവിശ്യത്തിന്
മഞ്ഞള്‍ പൊടി: 3 ഗ്രാം
ജീരകം: 10 ഗ്രാം
ജീരകപൊടി: 5 ഗ്രാം
തക്കാളി: 10 ഗ്രാം
പച്ചമുളക്: 5 ഗ്രാം
മല്ലിഇല: 3 ഗ്രാം
സവാള: 10 ഗ്രാം
ഇഞ്ചി: 5 ഗ്രാം
വെളുത്തുള്ളി: 5 ഗ്രാം
ഗരംമസാല: 5 ഗ്രാം

തയ്യാറാക്കുന്ന രീതി ;
1) ഉരുളക്കിഴങ്ങ് വലിയ ക്യൂബ്‌സ് ആയി മുറിച്ച്, മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ടു വേവിച്ച് സണ്‍ഫ്‌ലവര്‍ ഓയിലില്‍ ഫ്രൈ ചെയ്ത് എടുക്കുക.


2) ഒരു പാനില്‍ എണ്ണ ചൂടാക്കി, ജീരകം പൊട്ടിച്ച് ചെറിയ കഷണങ്ങളായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, സവാള ഇട്ടു നന്നായി ഇളക്കി ബ്രൗണ്‍ കളര്‍ ആക്കുക.


3) ചെറിയ കഷണങ്ങളായി അരിഞ്ഞ തക്കാളി ഇട്ടു മറ്റു മസാല പൊടികളും ഇട്ട് ഫ്രൈ ചെയ്ത ഉരുളകിഴങ്ങും അരിഞ്ഞെടുത്ത മല്ലിയിലയും ഇട്ട് നന്നായി മിക്‌സ് ചെയ്ത് എടുക്കുക.

Tags