വെറൈറ്റി നാലുമണി പലഹാരം
ചേരുവകൾ
ഉരുളക്കിഴങ്ങ് - 3 എണ്ണം
റവ - അരക്കപ്പ്
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - 2 നുള്ള്
അരിമാവ് (പത്തിരി പൊടി / ഇഡിയപ്പം പൊടി) - 4 ടേബിൾ സ്പൂൺ
മല്ലിയില
കറിവേപ്പില
ചുവന്ന മുളക് നുറുക്കിയത്
പച്ചമുളക് (നന്നായി അരിഞ്ഞത്)
വെള്ളം - അര കപ്പ്
തയാറാക്കുന്ന വിധം :
ഒരു പാത്രത്തിൽ അരക്കപ്പ് വെള്ളം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം തീ കുറയ്ക്കുക. അതിൽ റവ ചേർത്ത് ഇളക്കി വേവിച്ചു എടുക്കുക. സ്റ്റൗ ഓഫ് ചെയ്തു തണുക്കാൻ വെയ്ക്കുക. ഒരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ്, വേവിച്ച റവ, പച്ചമുളക്, ചുവന്ന മുളക് നുറുക്കിയത്, കറിവേപ്പില, മല്ലിയില, അരിപ്പൊടി, ഉപ്പ് എന്നിവ ഇട്ടു നന്നായി യോജിപ്പിച്ചെടുക്കുക.
കയ്യിൽ എണ്ണ തടവിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കയ്യിൽ വെച്ച് റോൾ ചെയ്തു വൃത്താകൃതിയിൽ എടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക, അതിലേക്കു ഉരുളക്കിഴങ്ങു റിങ്‌സ് ഇട്ടു ഫ്രൈ ചെയ്തു എടുക്കുക.