തയ്യാറാക്കാം ഉരുളക്കിഴങ്ങ് പപ്പടം...

pappadam
pappadam

‌വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്                                1 എണ്ണം
എണ്ണ                                               1/2 കപ്പ് 
ഉപ്പ്                                                  അര സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞ് നാലഞ്ച് വെള്ളത്തിൽ കഴുകിയശേഷം മിക്സി ജാറില് ഇട്ട് പേസ്റ്റാക്കി എടുക്കുക.തയ്യാറാക്കിയേക്കണേ പേസ്റ്റ് അളന്ന് അതിന്റെ രണ്ടരട്ടി വെള്ളം ചേർത്ത് ഈ ഒരു മാവ് കുറുക്കി എടുക്കുക. മാവ് കുറച്ച് തണുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ എണ്ണ തടവി ആവശ്യനുസരിച്ച് സൈസിൽ കോരിയൊഴിച്ച് ചിപ്സ് റെഡിയാക്കാം.വേലിൽ അല്ലെങ്കിൽ ഫാന്റടിയിൽ വച്ച് ഉണക്കിയെടുത്താൽ എളുപ്പത്തിൽ ഹോം മെയ്ഡ് പൊട്ടറ്റോ പപ്പടം തയ്യാർ...

Tags