പൈനാപ്പിൾ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ

fry
fry

മാങ്ങയും, പൈനാപ്പിളുമൊക്കെ അൽപ്പം മുളകുപൊടി വിതറി കഴിക്കാറുണ്ട്. എന്നാൽ മുളകുപൊടി വിതറി ഫ്രൈ ചെയ്തെടുത്ത് കഴിച്ചു നോക്കൂ.  

തയ്യാറാക്കുന്ന വിധം

പൈനാപ്പിൽ തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. അതിലേയ്ക്ക് മുളകുപൊടി, ഉപ്പ്, കുരുമുളകുപൊടി, കുറച്ച് പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക. പൈനാപ്പിൾ കഷ്ണങ്ങളിൽ മസാസ നന്നായി പുരട്ടിയെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി പൈനാപ്പിൾ കഷ്ണങ്ങൾ വറുത്തെടുക്കുക. പുറമേ അൽപ്പം പഞ്ചസാര വിതറി കഴിച്ചു നോക്കൂ.

Tags