പൈനാപ്പിൾ ക്യാരറ്റ് സാലഡ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

dswg

പൈനാപ്പിളും ക്യാരറ്റും ഉപയോഗിച്ച് നല്ല രുചികരവും ആരൊഗ്യകരവുമായ ഒരു സാലഡ് ഉണ്ടാക്കാം.

ചേരുവകൾ 

    പൈനാപ്പിൾ ഗ്രെറ്റ് ചെയ്തത് -1 റ്റീ കപ്പ്
    ക്യാരറ്റ് ഗ്രെറ്റ് ചെയ്തത്- 1 റ്റീ കപ്പ്
    സവാള -1
    പച്ചമുളക് -3
    നാരങ്ങാനീരു - 2 റ്റീസ്പൂൺ
    ഉപ്പ് -പാകത്തിനു
    കറിവേപ്പില -1/2 തണ്ട്

സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് ,ക്യാരറ്റ് ,പൈനാപ്പിൾ എന്നിവയും ആയി മിക്സ് ചെയ്ത്,പാകതിനു ഉപ്പ്,നാരങ്ങാ നീരു ,കറിവേപ്പില ഇവ ചേർത്ത് കൈ കൊണ്ട് നന്നായി എല്ലാം ഞെരുടി മിക്സ് ചെയ്യുക. 

15 മിനുറ്റ് ശെഷം ഉപയോഗിക്കാം.അപ്പൊഴെക്കും,ഉപ്പും,പുളിയും,മധുരവും,എരിവും എല്ലാം നന്നായി ഇറങ്ങി സാലഡിന്റെ സ്വാദ് കൂടും. സാലഡ് തയ്യാർ

Tags